കൊച്ചി: കേരളത്തിലെ രാഷ്ട്രീയ ഗോദയിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. പ്രമുഖനായ ഒരു മുൻ കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം കാലടിയിൽ വെച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. ......
ന്യൂഡൽഹി:ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) ചില വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി. ജുഡീഷ്യൽ ഓഫീസർമാരെ പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ തലപ്പത്ത് നിയമിക്കാൻ അനുവദിക്കുന്ന നിയമത്തിനെതിരെ അഭിഭാഷകനായ സുബീഷ് പി.എസ് ആണ് കോടതിയെ സമീപിച്ചത്.
വിവാദമായ വ്യവസ്ഥകൾ
ബി.എൻ.എസ്.എസ് സെക്ഷൻ 20(2)(a), 20(2)(b) എന്നിവയെയാണ് ഹർജിയിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ......
മനുഷ്യർ ഭാവിയിൽ താമസമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കുക എന്നത് ഇലോൺ മസ്ക് ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ബഹിരാകാശ സംരംഭകരുടെ സ്വപ്നമാണ്. ......
കോഴിക്കോട്: കുത്തനെയുള്ള ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60)യും മകൾ ഫാത്തിമ നേഹ (19)യുമാണ് ദാരുണമായി മരണപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ്–എആർ ക്യാംപ് റോഡിനടുത്താണ് അപകടം നടന്നത്.
ഇറക്കത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള വീട്ടുമുറ്റത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ......
കാസർകോട്: ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനങ്ങൾ ഉയർത്തി സമസ്തയുടെ സമ്മേളനത്തിൽ പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്ലാം അപകടകരമായ ആശയമാണെന്ന് പ്രമേയത്തിൽ പറയുന്നു. ......
ദുബായ്: ഇറാനെതിരായ എണ്ണ ഉപരോധം ശക്തമാക്കി അമേരിക്ക. ഇറാന്റെ നിയമവിരുദ്ധമായ എണ്ണയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി കുറയ്ക്കുന്നതിൽ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) വൻ വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
എറണാകുളം: കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായും താഴേ തട്ടിൽ പ്രവർത്തനം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്റെ ആഹ്വാനം. അടുത്ത 90 ദിവസങ്ങൾ പൂർണ്ണമായും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശക്തമായിറങ്ങാനും ദേശീയ അധ്യക്ഷൻ നിർദേശിച്ചു. ......
അസുഖം ബാധിച്ച് 35 വർഷമായി അരയ്ക്കു താഴെ തളർന്ന മായയുടെ സർഗാത്മക സ്വപ്നങ്ങൾക്ക് ഇന്ന് സാക്ഷാത്കാരം.സാമൂഹ്യനീതി വകുപ്പിന്റെ സാഹിത്യ പുരസ്കാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് (7)രാവിലെ 9.30 ന് അങ്കമാലി നായത്തോട് സ്വദേശി മായാ ബാലകൃഷ്ണന് വീട്ടിലെത്തി സമ്മാനിക്കും. മായയുടെ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. അമ്പത്തിയഞ്ചുകാരിയായ മായ കഴിഞ്ഞ 35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലാണ്. നടക്കാൻ കഴിയാത്ത മായക്ക് കഴിഞ്ഞ ജനുവരി 21ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ......
ഹരാരെ ∙ അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ യുവതാരങ്ങളുടെ പടയോട്ടത്തിനു മുന്നിൽ ഇംഗ്ലണ്ട് തകർന്നു. 100 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി. ......